വണ്‍പ്ലസ് 10 പ്രൊ: ആകര്‍ഷകമായ ഡിസൈന്‍; ഇതുവരെ ലഭ്യമായ വിവരങ്ങള്‍...


2022 ല്‍ പുറത്തിറങ്ങാനിരിക്കുന്ന സ്മാര്‍ട്ട്ഫോണുകളില്‍ ഏറ്റവും അധികം പ്രതീക്ഷയോടെ കാത്തിരിക്കുന്നവയാണ് വണ്‍പ്ലസ് 10, വണ്‍ പ്ലസ് 10 പ്രൊ എന്നിവ. വിപണിയിലെത്താന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഫോണിന്റെ സവിശേഷതകളെപ്പറ്റി ചില സൂചനകള്‍ പുറത്തു വന്നിട്ടുണ്ട്.വണ്‍പ്ലസ് 9 പ്രോയുമായി ചില സാമ്യങ്ങള്‍ വണ്‍പ്ലസ് 10 പ്രോയ്ക്കുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. എന്നാല്‍ 9 പ്രോയില്‍ നിന്ന് വ്യത്യസ്തമായി മികച്ച സെല്‍ഫി ക്യാമറയും 80 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ടാകുമെന്നും സൂചനകളുണ്ട്.

വെയ്ബൊ ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷനിൽ നിന്നുമാണ് പുതിയ വിവരങ്ങള്‍ ലഭ്യമായിരിക്കുന്നത്. വണ്‍പ്ലസ് 9 പ്രോയ്ക്ക് സമാനമായി 120 ഹേര്‍ട്സ് റിഫ്രഷ് റേറ്റിലുള്ള 6.7 ഇഞ്ച് എല്‍ടിപിഒ അമോഎല്‍ഇഡി പാനലായിരിക്കും വണ്‍പ്ലസ് 10 പ്രോയില്‍. 32 മെഗാ പിക്സലായിരിക്കും (എംപി) ഫ്രണ്ട് ക്യമറ.

48 എംപിയായിരിക്കും വൈഡ് ക്യാമറ. 50 എംപി അള്‍ട്ര വൈഡ് ക്യമറയും എട്ട് എംപി 3x ടെലിഫോട്ടൊ ക്യമാറയും വണ്‍പ്ലസ് 10 പ്രോയുടെ സവിശേഷതയില്‍ ഉള്‍പ്പെടുന്നു. 80 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയോട് കൂടിയാണ് എത്തുന്നതെന്ന് അഭ്യൂഹമുണ്ടെങ്കിലും 50 വാട്ടിന്റേതും പ്രതീക്ഷിക്കാവുന്നതാണ്.

ഈ വിവരങ്ങള്‍ക്ക് പുറമെ പുതിയ ക്വാല്‍കോ സ്നാപ്ഡ്രാഗണ്‍ എട്ട് ജെനറേഷന്‍ വണ്‍ ചിപ്സെറ്റാണ് കമ്പനി വണ്‍പ്ലസ് 10 പ്രോയില്‍ നല്‍കുന്നത്. കൂടാതെ ക്യാമറയുടെ പാനല്‍ ഫോണിന്റെ സൈഡിലേക്ക് കൂടി വ്യാപിക്കുന്ന തരത്തിലാണ് ഡിസൈന്‍. 5000 എംഎഎച്ച് ബാറ്ററിയും പ്രതീക്ഷിക്കുന്നു

Post a Comment

Previous Post Next Post